വൈദ്യുതപോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് 2 ജീവനക്കാർ മരിച്ചു 
India

വൈദ്യുതപോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് 2 ജീവനക്കാർ മരിച്ചു

സാധാരണ ഗതിയിൽ പോസ്റ്റിൽ പണി നടക്കുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിക്കാറുണ്ട്

Namitha Mohanan

തിരുച്ചിറപ്പള്ളി: വൈദ്യുതപോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് 2 ജീവനക്കാർ മരിച്ചു. കരാർ ജീവനക്കാരായ കലൈമണി, മാണിക്യം എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറിലാണ് സംഭവം. അപകടത്തിൽ തമിഴ്നാട് വൈദ്യുത വകുപ്പ് അന്വേഷണം ആരംഭിച്ചു.

സാധാരണ ഗതിയിൽ പോസ്റ്റിൽ പണി നടക്കുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിക്കാറുണ്ട്. എന്നാൽ ഇവിടെയത് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. അപകടത്തിന് പിന്നില്‍ അസ്വാഭാവികത ഉണ്ടോയെന്നും അനാസ്ഥയോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മേർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ

മാർനസ് ലബുഷെയ്നെ ഓസീസ് ഏകദിന ടീമിൽ നിന്നും പുറത്താക്കി

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്റ്റർക്ക് നിർബന്ധിത അവധി