അന്തർ ദേശീയ സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ 
India

അന്തർ ദേശീയ സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ

ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Aswin AM

ദുബായ്: പിടിയിലായ അന്തർദേശിയ സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ സ്വദേശി മുനിയാദ് അലി ഖാനെയാണ് ഇന്ത്യക്ക് കൈമാറിയത്.

ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തു. എമർജൻസി ലൈറ്റിന്‍റെ ബാറ്ററി സാമഗ്രികളിൽ ഒളിപ്പിച്ച് ബാഗേജ് വഴി സ്വർണം കടത്തുന്നതായിരുന്നു ഇയാളുടെ രീതി.

സിബിഐയുടെ ആഗോള ഓപ്പറേഷൻസ് കേന്ദ്രമാണ് എൻഐഎ, അബുദാബിയിലെ ഇന്‍റർപോൾ നാഷണൽ സെന്‍റർ ബ്യൂറോ എന്നിവയുമായുള്ള ഏകോപനം നിർവഹിച്ചത്. മുനിയാദിനെതിരെ ജയ്‌പൂർ കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

മദ്യപിച്ച് ട്രെയ്നില്‍ കയറണ്ട; റെയ്‌ല്‍വേ അധികാരം ശരിവച്ച് ഹൈക്കോടതി

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്