ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 200 ഓളം വിമാന സർവീസുകൾ വൈകി, 6 വിമാനങ്ങൾ റദ്ദാക്കി

സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതായമ് വിമാന സർവീസുകളെ ബാധിച്ചത്
Nearly 200 flights delayed and 6 cancelled as dense fog engulfs Delhi-NCR

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 200 ഓളം വിമാന സർവീസുകൾ വൈകി, 6 വിമാനങ്ങൾ റദ്ദാക്കി

Updated on

ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂടൽ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം വിമാന സർവീസുകൾ വൈകി. ചിലത് റദ്ദാക്കുകയും ചെയ്തു.

വിമാനത്താവളത്തിൽ കുറഞ്ഞത് 144 ടേക്ക് ഓഫുകളും 51 ലാൻഡിങ്ങുകളും വൈകി. ആറ് വിമാനങ്ങൾ റദ്ദാക്കി.വളരെ കുറഞ്ഞ ദൃശ്യപരതയിൽ വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ അനുവദിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ചാണ് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ നടത്തിയത്.

വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിരവധി എയർലൈനുകൾ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com