ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, 14 പേരെ രക്ഷപ്പെടുത്തി|Video 
India

ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, 14 പേരെ രക്ഷപ്പെടുത്തി|Video

കനത്ത മഴയ്ക്കിടെയാണ് കെട്ടിടം തകർന്നു വീണത്.

ബംഗളൂരു: ബംഗളൂരുവിലെ ബാബുസപല്യയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ഒരു തൊഴിലാളി മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയ്ക്കിടെയാണ് കെട്ടിടം തകർന്നു വീണത്.

അഗ്നി ശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തിട്ടുണ്ട്. കെട്ടിടം പൂർണമായും തകർന്നതായാണ് റിപ്പോർട്ട്.

ഉത്തരേന്ത്യക്കാരായ നിർമാണ തൊഴിലാളികളാണ് മരിച്ചത്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ്: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു