ആനന്ദി ബെൻ പട്ടേൽ
ലക്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥികൾ വിട്ടു നിൽക്കണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്‍റെ 47-ാമത് ബിരുദദാന ചടങ്ങിൽ വച്ചായിരുന്നു ഗവർണറുടെ വിവാദ പരാമർശം.
"പെൺകുട്ടികളോട് ഒരു കാര്യ മാത്രമേ പറയാനുള്ളൂ. ലിവ് ഇൻ റിലേഷനുകൾ ഇപ്പോഴത്തെ ട്രെന്‍റാണ്. എന്നാൽ നിങ്ങളതിൽ നിന്നും വിട്ടു നിൽക്കണം. 50 കഷ്ണങ്ങളാക്കിയേക്കാം''- ഗവർണർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഭയത്തോടെ താൻ ചിന്തിക്കാറുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.