ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം നിർബന്ധമല്ല; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

 
India

ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം നിർബന്ധമല്ല; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

നിർദേശം മാത്രമാണ് സർക്കുലറിൽ ഉള്ളത്, നിർബന്ധിതമല്ലെന്നും കോടതി

Jisha P.O.

ന്യൂഡൽ‌ഹി: ഔദ്യോഗിക പരിപാടികളിലും സ്കൂളുകളിലും ദേശീയഗീതമായ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ സർക്കുലറിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിർദേശം മാത്രമാണ് സർക്കുലറിൽ ഉള്ളതെന്നും നിർബന്ധിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ദേശീയഗാനം ആലപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളൊന്നും കേന്ദ്രത്തിന്‍റെ സർക്കുലറിൽ നിർദേശിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ശിക്ഷ ശുപാർശ ചെയ്യുന്ന ഘട്ടത്തിൽ ഇടപെടാമെന്നും കോടതി ഹർജിക്കാരോട് പറഞ്ഞു. വന്ദേമാതരത്തിലെ മുഴുവൻ വരികളും ആലപിക്കുന്നതിനായി ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോക്കോളിനെയാണ് ഹർജിക്കാരനായ മുഹമ്മദ് സയീദ് നൂരി ചോദ്യം ചെയ്തത്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും