ഉത്തരേന്ത്യയിൽ ശൈത്യതരംഗം; പുകമഞ്ഞ് രൂക്ഷം, 100 വിമാനങ്ങൾ വൈകും 
India

ഉത്തരേന്ത്യയിൽ ശൈത്യതരംഗം; പുകമഞ്ഞ് രൂക്ഷം, 100 വിമാനങ്ങൾ വൈകും

ഡൽ‌ഹിയിൽ വെള്ളി , ശനി ദിവസങ്ങളിൽ പുകമഞ്ഞ് അതി രൂക്ഷമാകും

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യതരംഗം ശക്തമാകുന്നു. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെത്തുടർന്ന് 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളോളം ഉത്തരേന്ത്യയിൽ ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഡൽ‌ഹിയിൽ വെള്ളി , ശനി ദിവസങ്ങളിൽ പുകമഞ്ഞ് അതി രൂക്ഷമാകുമെന്നും പ്രവചിച്ചിട്ടുണ്ട്.

നിലവിൽ 8.5 ഡിഗ്രീ സെൽഷ്യസ് ആണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില. 20 ഡിഗ്രീ സെൽഷ്യസ് വരെയാണ് കൂടിയ താപനില. ജനുവരി 9 വരെ തലസ്ഥാനത്ത് നേരിയ മഴ പെയ്യാനും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുകമഞ്ഞ് കടുത്തതോടെ ട്രെയിൻ സർവീസിന്‍റെയും താളം തെറ്റിയേക്കും. ലഖ്നൗ, ബംഗളൂരു, അമൃത്സർ, ഗ്വാഹട്ടി എന്നിവിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്.

കാലാവസ്ഥ മോശമായതിനാൽ നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്