പശ്ചിമ ബംഗാളിലെ ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയല്ല, മംഗളൂരു സ്വദേശിയെന്ന് സ്ഥിരീകരണം

 

representative image- ai

India

പശ്ചിമ ബംഗാളിലെ ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയല്ലെന്ന് സ്ഥിരീകരണം

മരിച്ചത് മംഗളൂരു സ്വദേശി സന്ദീപ് നായിക്ക് ആണെന്ന് തിരിച്ചറിഞ്ഞു

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മംഗളുരു സ്വദേശിയെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. മരിച്ചത് മംഗളൂരു സ്വദേശി സന്ദീപ് നായിക്ക് ആണെന്ന് തിരിച്ചറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 5 പേർ ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്.

ജൂൺ 9ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്തലിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. മരിച്ചത് മലയാളിയായ സന്ദീപ് നായർ ആണെന്ന തരത്തിൽ സോഷ‍്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയും തുടരന്വേഷണത്തിൽ മരിച്ചത് മംഗളൂരു സ്വദേശിയാണെന്ന് കണ്ടെത്തുക‍യായിരുന്നു. മോഷ്ടാവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സന്ദീപ് നായിക്കിനെ മർദിച്ച് കൊലപ്പെടുത്തിയത്.