മമത ബാനർജി

 
India

തോറ്റപ്പോഴാണോ പ്രതിപക്ഷത്തെ ഓർമ വന്നത്; ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം കോൺഗ്രസും ഇടത് സംഘടനകളും തള്ളി

ബിജെപിയാണ് നമ്മുടെ പൊതു ശത്രുവെന്നും അവർക്കെതിരേ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്നുമായിരുന്നു മമതയുടെ ആഹ്വാനം

Namitha Mohanan

കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ‌ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിപക്ഷ ആഹ്വാനം തള്ളി കോൺഗ്രസും ഇടത് പാർട്ടികളും.

ശനിയാഴ്ച സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് വീഡിയോ സന്ദേശവുമായി മമത എത്തിയത്. ബിജെപിയാണ് നമ്മുടെ പൊതു ശത്രുവെന്നും അവർക്കെതിരേ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.

എന്നാൽ, അഴിമതിക്കാരും ക്രിമിനലുകളുമായി യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കി. തന്‍റെ ഭരണകാലത്ത് ജനാധിപത്യത്തെ അപകടത്തിലാക്കിയ മമതയുമായി സഖ്യത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്വപ്പൻ ബാനർജിയും പറഞ്ഞു.

തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച മമത ഇപ്പോൾ സഹായം അഭ്യർഥിക്കുന്നത് വിശ്വസിക്കാനാവില്ലെന്നായിരുന്നു സംസ്ഥാന കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ്‌യുടെ പ്രതികരണം. 2016ൽ സഖ്യത്തെ മമത അധിക്ഷേപിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

"സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം പൊതു ഗതാഗതത്തെ തകർക്കും"; ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

"കേരളത്തിൽ ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വീതം അഞ്ച് പേർ വരട്ടേ"; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകും; തർക്കത്തിൽ ഇടപെടാതെ സോണിയ ഗാന്ധി!!