വിജയ്

 

MV Graphics

India

"ഡിഎംകെ എവിടെയുണ്ടോ അവിടെ അഴിമതിയുമുണ്ട്"; ആഞ്ഞടിച്ച് വിജയ്

തന്‍റെ പ്രസംഗം കേൾക്കാതെ സഭയിൽ നിന്ന് ഒളിച്ചോടരുതെന്നും ഡിഎംകെയെ വിജയ് പരിഹസിച്ചു.

MV Desk

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെയും അഴിമതി ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തി തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഡിഎംകെ ഭരണകാലത്ത് ആസൂത്രിത കൊള്ളയാണു നടന്നതെന്ന് ആരോപിച്ച വിജയ്, എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ രേഖകളെ ആധാരമാക്കി മുഖ്യപ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചു. പാർട്ടി ഫണ്ടെന്ന പേരിൽ പണമുണ്ടാക്കിയത് ഡിഎംകെയുടെ നേതൃകുടുംബമാണ്. തന്‍റെ പ്രസംഗം കേൾക്കാതെ സഭയിൽ നിന്ന് ഒളിച്ചോടരുതെന്നും ഡിഎംകെയെ വിജയ് പരിഹസിച്ചു. എന്നാൽ, ക്രമസമാധാനത്തെക്കുറിച്ചു ചോദ്യമുയരുമ്പോൾ ശ്രദ്ധതിരിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നു ഡിഎംകെ പ്രതികരിച്ചു.

ടിവികെ അംഗങ്ങളുടെ നിറഞ്ഞ കരഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു ഡിഎംകെയ്ക്കെതിരേ സമീപകാലത്ത് തമിഴ്നാട് നിയമസഭ സാക്ഷ്യം വഹിച്ച ഏറ്റവും കടുത്ത വിമർശനം വിജയ് നടത്തിയത്. ശാസ്ത്രീയമായ അഴിമതിയാണ് 1970കളിൽ ഡിഎംകെ ഭരണത്തിലേറിയതു മുതൽ നടക്കുന്നത്. ഡിഎംകെ എവിടെയുണ്ടോ അവിടെ അഴിമതിയുമുണ്ട്. അല്ലെങ്കിൽ അഴിമതിയുള്ളിടത്ത് ഡിഎംകെയുണ്ട്. കഴിഞ്ഞ ഡി.എം.കെ സർക്കാരിന്‍റെ കാലത്ത് ദ്ദേശ സ്വയംഭരണ വകുപ്പിലും സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മദ്യവിൽപ്പന ശൃംഖലയായ ടാസ്മാക്കിലും നടന്ന അഴിമതികളുടെ നീണ്ട നിര തന്നെ ഇഡി രേഖകളുദ്ധരിച്ച് മുഖ്യമന്ത്രി സഭയിൽ വായിച്ചു കേൾപ്പിച്ചു.

ഡിഎംകെ ഭരണകാലത്ത് അനധികൃതമായി ശേഖരിച്ച പാർട്ടി ഫണ്ടുകളുടെ പ്രധാന ഗുണഭോക്താക്കളായി ഇഡി ചൂണ്ടിക്കാണിക്കുന്നത് എം.കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയുമാണ്. ഇതിനുപുറമെ ടാസ്മാക്കുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ മുൻ എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെയും സഹോദരൻ അശോകിനെയും കേന്ദ്ര ഏജൻസി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സത്യസന്ധമല്ലാത്ത ലക്ഷ്യങ്ങളാണു ഡിഎംകെയുടേ നേട്ടം. മുൻ മുഖ്യമന്ത്രി അന്തരിച്ച എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന്‍റെ കാലത്ത് സർക്കാരിന്‍റെ എല്ലാ കരാറുകളിലും രണ്ടര ശതമാനം അഴിമതി നടന്നുവെന്ന 1970കളിലെ സർക്കാരിയ കമ്മിഷൻ റിപ്പോർട്ടും വിജയ് സഭയിൽ ഓർമിപ്പിച്ചു.

കേവലം രണ്ട് വകുപ്പുകളുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചപ്പോൾ തന്നെ ഇത്രയധികം അഴിമതി വിവരങ്ങളാണ് പുറത്തുവന്നത്. കൂടുതൽ വകുപ്പുകളുടെ ഫയലുകൾ പരിശോധിച്ചാൽ എന്തായിരിക്കും അവസ്ഥയെന്നും മുഖ്യമന്ത്രി ചോദിച്ചു. വരും ദിവസങ്ങളിലും മുൻ സർക്കാരിന്‍റെ കാലത്തെ കൂടുതൽ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവരുമെന്ന വ്യക്തമായ സൂചന നൽകിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്കെതിരേ ഡിഎംകെ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്‍റെ ഇരിപ്പിടത്തിനു ചുറ്റും തടിച്ചുകൂടിയ പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെതിരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.

പ്രിയദർശിനി പദ്ധതി: ഓർഡിനറിയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ