കഫ് സിറപ്പുകളുടെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പിന്‍റെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടിടുണ്ട്.
സർക്കാരിൽ നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ച ശേഷം കോൾഡ്രിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ സംബന്ധിച്ച് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഫ് സിറപ്പ് കഴിച്ച് 5 വയസിൽ താഴെ പ്രായമുള്ള 20 ഓളം കുട്ടികളാണ് മധ്യപ്രദേശിൽ മരിച്ചത്. ഇതിന് പുറമേ നാലോളം കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കോൾഡ്രിഫ് ഉൾപ്പെടെയുള്ള മൂന്ന് കഫ് സിറപ്പുകൾ മധ്യപ്രദേശ് നിരോധിച്ചിരുന്നു. രാജസ്ഥാൻ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കോൾഡ്രിഫിന് നിയന്ത്രണം ഏർപ്പെടുത്തുകയും രാജ്യത്ത് കഫ് സിറപ്പുളുടെ ഉപയോഗം സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിരുന്നു.