India

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കും: യോഗി ആദിത്യനാഥ്

അമ്രോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ സമാനമായ വിവാദപരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കുമെന്ന് കോൺഗ്രസ് പറഞ്ഞുവെന്നാണ് യോഗിയുടെ പ്രസംഗം.

ഉത്തർപ്രദേശിലെ അമ്രോഹയിൽ ബിജെപിയുടെ പ്രചാരണപരിപാടിക്കിടെയായിരുന്നു യോഗിയുടെ പരാമർശം. 1970 ൽ കോൺഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയർത്തി. എന്നാൽ ദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ടില്ല. പക്ഷെ, രാജ്യത്തിന്‍റെ വിഭവങ്ങൾ കൊള്ളയടിക്കാൻ ഒരു കുടുബത്തിന് സ്വാതന്ത്യം ലഭിച്ചു. രാജ്യത്തിന്‍റെ പൊതുസ്വത്തിൽ മുസ്ലീംങ്ങൾക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ പാവപ്പെട്ടവരും ദളിതരും പിന്നോക്കക്കാരും എവിടേക്ക് പോകും. ഇന്ത്യ മുന്നണിയെന്ന പേരിൽ‌ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത് രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും വഞ്ചിക്കാനാണ് പ്രകടന പത്രികയായി എത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് പറയുന്നത്. ഇന്ത്യ അംബേക്കർ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ലെന്നും യോഗി പറഞ്ഞു.

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎമ്മിന്‍റെ സ്മാരകം

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ