കുരങ്ങുകളെ കണ്ട് ഭയന്ന യുവതി ടെറസിൽ നിന്ന് വീണ് മരിച്ചു  
India

കുരങ്ങുകളെ കണ്ട് ഭയന്ന യുവതി ടെറസിൽ നിന്ന് വീണ് മരിച്ചു

ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

Aswin AM

ലക്‌നൗ: ഉണങ്ങിയ വസ്‌ത്രങ്ങൾ എടുക്കാൻ ടെറസിൽ കയറിയ യുവതി കുരങ്ങുകളെ കണ്ടു ഭയന്ന് ടെറസിൽ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉണങ്ങിയ വസ്‌ത്രങ്ങളെടുക്കാൻ ടെറസിന്‍റെ മുകളിൽ കയറിയതായിരുന്നു നാല്പതുകാരിയായ കിരൺ ദേവി.

പെട്ടെന്ന് ഒരു കൂട്ടം കുരങ്ങുകളെ കണ്ട് ഭയന്ന യുവതി രക്ഷപെടാനുള്ള ശ്രമത്തിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

വീട്ടുകാർ ചേർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റ്‌മാർട്ടത്തിനയച്ചതായി പൊലീസ് വ‍്യകതമാക്കി

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാകും

കള്ളക്കേസെടുക്കും, മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കും; 'മിന്നൽ പ്രതാപൻ' സ്ഥിരം വില്ലൻ

‌"മുട്ടുമടക്കില്ല"; ഐഎഫ്എഫ്കെ യെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി