കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു

 

representative image police

India

കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു

യുവമോർച്ച ജില്ലാ പ്രസിഡന്‍റായ വെങ്കടേഷ് കുറുബാരയാണ് കൊല്ലപ്പെട്ടത്

Aswin AM

ബംഗളൂരു: കർണാടകയിലെ കൊപ്പലിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു. യുവമോർച്ച ജില്ലാ പ്രസിഡന്‍റായ വെങ്കടേഷ് കുറുബാരയാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം വെങ്കടേഷിനെ അടിച്ചു വീഴ്ത്തുകയും തുടർന്ന് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

മുൻ വൈരാഗ‍്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. വാഹനം പഞ്ചറായതിനു പിന്നാലെ ഉപേക്ഷിച്ചതായിരിക്കുമെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ‍്യങ്ങളിൽ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

'സിപിഎം വിശ്വാസികളെ ദ്രോഹിച്ചു'; സ്വർണപ്പാളി വിവാദത്തിൽ ക്ലിഫ് ഹൗസിലേക്ക് മാർച്ചുമായി ബിജെപി

കുട്ടികളുടെ ഫോൺ അഡിക്ഷൻ മാറ്റാൻ പോലീസ് മാമൻ വരും | Video

പ്രതിപക്ഷ എംഎൽഎയ്ക്കെതിരേ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന് കേന്ദ്രം

''തിരുക്കർമ വേളയിൽ വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുന്നവർ ക്രൈസ്തവരായിരിക്കണം'': താമരശേരി അതിരൂപത