'തെരുവിലുള്ളവർക്ക് കുടിവെള്ളമില്ല, നിങ്ങൾ സൈക്കിൾ ട്രാക്ക് സ്വപ്നം കാണുന്നു'; വിമർശനവുമായി സുപ്രീം കോടതി 
India

'ചേരികളിൽ കുടിവെള്ളമില്ല, നിങ്ങൾ സൈക്കിൾ ട്രാക്ക് സ്വപ്നം കാണുന്നു'; വിമർശനവുമായി സുപ്രീം കോടതി

ജസ്റ്റിസ്മാരായ എസ്.ഓക, ഉജ്ജൽ ഭുയൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

ന്യൂഡൽഹി: തെരുവിലുള്ളവർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പോലും സംസ്ഥാനങ്ങൾക്ക് സാധിക്കാതിരിക്കുമ്പോൾ സൈക്കിൾ ട്രാക്കിനെക്കുറിച്ച് സ്വപ്നം കാണുകയാണോയെന്ന് സുപ്രീം കോടതി. രാജ്യത്തെങ്ങും സൈക്കിൾ ട്രാക്കുകൾ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ്മാരായ എസ്.ഓക, ഉജ്ജൽ ഭുയൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

തെരുവിലേക്ക് പോയി നോക്കൂ. അവിടെ ജനങ്ങൾ ഏതവസ്ഥയിലാണ് ജീവിക്കുന്നതെന്ന് കണ്ടറിയൂ. അവർക്ക് വീടോ ശുദ്ധജലമോ ലഭ്യമാക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.

ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഉഴറുമ്പോൾ സൈക്കിൾ ട്രാക്കിനെക്കുറിച്ച് സ്വപ്നം കാണുകയാണോ നിങ്ങൾ എന്നാണ് കോടതി ചോദിച്ചത്. സൈക്ലിങ് പ്രമോട്ടർ ദേവിന്ദർ സിങ് നാഗി നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ