'ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷൻ ബൈ പബ്ലിക് സെക്ടർ – ജിഡിഐ അവാർഡ് 2025.

 
Pravasi

ദുബായ് എയർപോർട്ടിലെ 'റെഡ് കാർപറ്റ്' പദ്ധതിക്ക് ആഗോള പുരസ്‌കാരം

പാസ്‌പോർട്ടില്ലാതെ സെക്കൻഡുകൾക്കകം ഇമിഗ്രേഷൻ പൂർത്തിയാക്കുന്ന സ്മാർട്ട് കോറിഡോർ പദ്ധതിക്ക് ജിഡിഐ അവാർഡ്

UAE Correspondent

ദുബായ്: യാത്രക്കാരുടെ വിമാനത്താവള അനുഭവം കൂടുതൽ സ്മാർട്ടായി മാറ്റിയ ദുബായ് എയർപോർട്ടിലെ 'റെഡ് കാർപറ്റ്' സ്മാർട്ട് കോറിഡോർ പദ്ധതിക്ക് ആഗോള പുരസ്‌കാരം. സർക്കാർ മേഖലയിലെ മികച്ച നവീകരണ പദ്ധതികൾക്കുള്ള 'ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷൻ ബൈ പബ്ലിക് സെക്ടർ – ജിഡിഐ അവാർഡ് 2025' പുരസ്‌കാരമാണ് ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ജിഡിആർഎഫ്എ ദുബായ്ക്ക് സമ്മാനിച്ചത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഇമിഗ്രേഷൻ പാതയായാണ് 'റെഡ് കാർപറ്റ്' പദ്ധതി വിലയിരുത്തപ്പെടുന്നത്. യാത്രക്കാർക്ക് പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ തന്നെ ഏതാനും സെക്കൻഡുകൾക്കകം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുന്നു.

ബയോമെട്രിക് സാങ്കേതികവിദ്യയും എഐ സംവിധാനങ്ങളും സംയോജിപ്പിച്ച ഈ സേവനം യാത്രാനുഭവത്തെ കൂടുതൽ ലളിതവും സുരക്ഷിതവുമായി മാറ്റിയതായി അധികൃതർ അറിയിച്ചു. ദുബായിലെത്തുന്ന ഓരോ യാത്രക്കാരനെയും പ്രത്യേക അതിഥിയെപ്പോലെ സ്വീകരിക്കണമെന്ന ആശയത്തിലാണ് 'റെഡ് കാർപറ്റ്' രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ദുബായ് നേതൃത്വത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ് :ജനറൽ മുഹമ്മദ്‌ അൽ മർറി പറഞ്ഞു.ജനങ്ങളെ മുൻനിർത്തിയുള്ള സേവനങ്ങളിലൂടെ ജീവിത നിലവാരം ഉയർത്തുകയും ആഗോള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം,' അദ്ദേഹം വ്യക്തമാക്കി.

ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് സാങ്കേതിക വിദ്യ പ്രായോഗിക സേവനങ്ങളാക്കി മാറ്റാനുള്ള ജിഡിആർഎഫ്എയുടെ കഴിവിന്‍റെ തെളിവാണ് 'റെഡ് കാർപറ്റ്' പദ്ധതിയെന്ന് പയനിയറിംഗ് ആൻഡ് ഫ്യൂച്ചർ അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ അൽ ബലൂഷി വ്യക്തമാക്കി.

നവീകരണത്തെ ഒരു യഥാർത്ഥ അനുഭവമാക്കി മാറ്റുന്നതിൽ സ്ഥാപനപരമായ ശ്രമങ്ങളുടെ സംയോജനമാണ് ഈ പദ്ധതിയിൽ ഉൾക്കൊണ്ടിരിക്കുന്നതെന്ന് പയനിയറിംഗ് ആൻഡ് ഫ്യൂച്ചർ അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ ലഫ്റ്റനന്‍റ് കേണൽ സാലിം മുഹമ്മദ് ബിൻ അലി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു