ദുബായ് ഇമിഗ്രേഷൻ ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് എഡിഷന് തുടക്കം 
Pravasi

ദുബായ് ഇമിഗ്രേഷൻ ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് എഡിഷന് തുടക്കം

അബുദാബി പൊലീസുമായി സഹകരിച്ചും ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയുമാണ് കോഴ്സ് നടത്തുന്നത്

ദുബായ്: ദുബായ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്‍റ് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ് തുടങ്ങി. സർഗാത്മക വ്യക്തിത്വ വിശകലന പരീക്ഷയിൽ വിജയിച്ച 45 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അബുദാബി പൊലീസുമായി സഹകരിച്ചും ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയുമാണ് കോഴ്സ് നടത്തുന്നത്. യോഗ്യത, സ്ഥാപനം, പ്രോജക്ടുകൾ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ കോഴ്സുകൾ നടത്തും.

ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിച്ച് നവീകരണത്തിലും സുസ്ഥിര വികസനത്തിലും അവരെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക എന്നതാണ് ഡിപ്ലോമയുടെ പ്രധാനലക്ഷ്യം. ഇമിഗ്രേഷൻ വകുപ്പിൽ സർഗാത്മകതയും നൂതനത്വവുമുള്ള തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഡിപ്ലോമ നടപ്പിലാക്കുന്നതെന്ന് ഇൻസ്റ്റിറ്റിയൂഷണൽ സപ്പോർട്ട് സെക്‌ടറിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുസമദ് ഹസ്സൻ സുലൈമാൻ പറഞ്ഞു.

സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴ്സ്. ഭാവി, ദീർഘവീക്ഷണം, സർഗാത്മകവും വിമർശനാത്മകവുമായ ചിന്തകൾ, തന്ത്രപരമായ ആസൂത്രണം, വൈകാരിക ബുദ്ധി എന്നിവ കോഴ്‌സിന്‍റെ പ്രധാന ഘടകങ്ങളാണ്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ