എയര്‍ കേരള ചിറകുകൾ വിരിക്കുന്നു: കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​ ആലുവയിൽ, ആദ്യ സർവീസ് ജൂണിൽ കൊച്ചിയിൽ നിന്ന്

 
Pravasi

എയര്‍ കേരള ചിറകുകൾ വിരിക്കുന്നു: കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​ ആലുവയിൽ, ആദ്യ സർവീസ് ജൂണിൽ കൊച്ചിയിൽ നിന്ന്

15ന്​ വൈകിട്ട്​ 5.30ന്​ കേരള വ്യവസായ വകുപ്പ്​ മന്ത്രി പി.പി. രാജീവ്​ നിർവഹിക്കും.

Megha Ramesh Chandran

കൊച്ചി: കേരളത്തിൽ നിന്ന്​ ആദ്യ വിമാന സർവീസ്​ ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ്​ ഓഫിസ്​ ഉദ്​ഘാടനം ഏപ്രിൽ 15ന്​ നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ്​ ഓഫീസിന്‍റെ ഉദ്​ഘാടനം 15ന്​ വൈകിട്ട്​ 5.30ന്​ കേരള വ്യവസായ വകുപ്പ്​ മന്ത്രി പി.പി. രാജീവ്​ നിർവഹിക്കും.

എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഹാരിസ്​ ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്​, റോജി എം. ജോൺ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ്​ ചെയർപേഴ്​സൺ സൈജി ജോളി, ബിജെപി സംസ്ഥാന ​പ്രസിഡന്‍റ്​ രാജീവ്​ ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

മൂന്ന് നിലകളുള്ള വിശാലമായ ഓഫീസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ്​ സ്ഥിതി ചെയ്യുന്നത്​. ഒരേ സമയം 200ൽ പരം വ്യോമയാന വിദഗ്ദ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിട്ടുള്ളത്.

ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750 ലധികം ​തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന്​ എയർ കേരള മാനേജ്​മെന്‍റ്​ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവിസ്​ ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവിസിനും തുടക്കമിടും.

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമ്മദ്​ പറഞ്ഞു. അഞ്ച്​ വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത്​ സംബന്ധിച്ച്​ ഐറിഷ്​ കമ്പനികളുമായി കരാറായിട്ടുണ്ട്​​.

വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന്​ വൈസ്​ ചെയർമാൻ അയ്യൂബ്​ കല്ലട അറിയിച്ചു​. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന്​ സിഇഒ ഹരീഷ്​ കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി

മഹാരാഷ്ട്രയുമായി കൈകൊടുത്ത് പിരിഞ്ഞു; കേരളത്തിന്‍റെ ആദ‍്യ മത്സരം സമനില

രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം

സ്ത്രീധനത്തിന്‍റെ പേരിൽ അമ്മയെ കൊന്നു; ഒന്നരമാസമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചു

ശബരിമല സ്വർണമോഷണം: ഗൂഢാലോചന നടന്നത് ബംഗളൂരുവിലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി