ബോബി ചെമ്മണൂർ

 
Pravasi

പ്രവാസികൾക്ക് മികച്ച നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്ത് ബോബി ചെമ്മണൂർ

ബോച്ചേ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​, ബോച്ചേ ഹോംസ്​ എന്നിവയിലും റിയൽ എസ്​റ്റേറ്റ്​, ടൂറിസം മേഖലകളിലുമാണ് 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ​ അവസരം

Aswin AM

ദുബായ്: പ്രവാസികൾക്ക്​ ജ്വല്ലറി, ട്രാവൽസ്​, റിയൽ എസ്​റ്റേറ്റ്​, ടൂറിസം മേഖലകളിൽ മികച്ച മികച്ച നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്ത് കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണൂർ ഇന്‍റർനാഷണൽ. ജ്വല്ലറി. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബോബി ചെമ്മണൂർ​ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചത്​. ബോച്ചേ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​, ബോച്ചേ ഹോംസ്​ എന്നിവയിലും റിയൽ എസ്​റ്റേറ്റ്​, ടൂറിസം മേഖലകളിലുമാണ് 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ​ അവസരം​. ​

ബോബി ചെമ്മണൂർ ഇന്‍റർനാഷണൽ ജ്വല്ലേഴ്​സ്​ എന്ന ബ്രാൻഡിൽ നിലവിലെ 56 ഷോറൂമുകൾക്ക് പുറമെയാണ് ​ബോച്ചേ ഗോൾഡ്​ ഡയമണ്ട്​സ്​ എന്ന ബ്രാൻഡിൽ വിവിധ രാജ്യങ്ങളിലായി 100 ജ്വല്ലറികൾ ഷോറൂമുകൾ തുറക്കുക. ഇന്ത്യ കൂടാതെ ജിസിസി, യുഎസ്​, കാനഡ, യുകെ, ഓസ്​​ട്രേലിയ, ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​, ശ്രീലങ്ക എന്നീ രാജ്യങ്ങളിലായിരിക്കും​ പുതിയ ഷോറൂമുകൾ.

സിബൽ സ്​കോർ ഇല്ലാത്തവർക്കും 10 ശതമാനം നിക്ഷേപം നടത്തി വീട്​ സ്വന്തമാക്കാൻ അവസരം നൽകുന്ന പദ്ധതിയാണ്​ ബോച്ചെ ഹോംസ്​ പദ്ധതി. റെന്‍റ്​ ടു ഓൺ (ആർടിഎ) എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയിലൂടെ പ്രതിമാസ വാടക നൽകി നിശ്ചിത സമയത്തിനുള്ളിൽ വീട്​ സ്വന്തമാക്കാനാവും.

ഇഎംഐയോ പലിശയോ നൽകാതെ ആർക്കും വീട്​ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന്​ ബോബി ചെമ്മണൂർ പറഞ്ഞു. 2026 മാർച്ചിലും നവംബറിലുമായി പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലുകൾ, ഷോപ്പിങ്​ മാളുകൾ, ഓഡിറ്റോറിയം, ബോച്ചെ ഐലൻഡ്​, റിസോർട്ടുകൾ, പബ്ബുകൾ എന്നീ പദ്ധതികളുടെ ഭാഗമാവാനും നിക്ഷേപകർക്ക് അവസരമുണ്ട്​. ബോബി ചെമ്മണൂർ ട്രാവൽസ്​ വഴി വിമാന ടിക്കറ്റ്​ എടുക്കുന്നവർക്ക്​ തുല്യ തുകക്കുള്ള സേവനങ്ങൾ ലഭ്യമാവുന്ന​ മറ്റൊരു നിക്ഷേപ പദ്ധതിയും ബോബി ചെമ്മണൂർ പ്രഖ്യാപിച്ചു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം