പുസ്തക കവർ പ്രകാശനം 
Pravasi

പുസ്തക കവർ പ്രകാശനം

അക്കാഫ് അസോസിയേഷനും ഹരിതം ബുക്ക്സുമായി സഹകരിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്

ദുബായ്: ഇടുക്കി ഗവ. എൻജിനീയറിംഗ് കോളേജ് യുഎഇ അലുമിനി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്‍റെ കവർ കവിയത്രിയും സാമൂഹിക പ്രവർത്തകയുമായ ഷീലാ പോൾ, കോളെജ് അലുമിനി പ്രസിഡന്‍റ് മുഹമ്മദ് നിഷാദിന് നൽകി പ്രകാശനം ചെയ്തു. അക്കാഫ് അസോസിയേഷനും ഹരിതം ബുക്ക്സുമായി സഹകരിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്.

ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്., ഗവ.എൻജിനീയറിംഗ് കോളെജ് ഇടുക്കി യുഎഇ അലുമിനി ജനറൽ സെക്രട്ടറി അരുൺകുമാർ, അക്കാഫ് പ്രതിനിധി സമീർ ബാബു, എഡിറ്റർമാരായ മഹേഷ് ലാൽ, ഫവാസ് യൂസഫ്, കോളെജ് കോർഡിനേഷൻ സ്റ്റാഫ് രതീഷ്, അക്കാഫ് അസോസിയേഷൻ ലിറ്റററി ക്ലബ് സാരഥികളായ ജെറോം തോമസ്, ഫെബിൻ ജോൺ, ലക്ഷ്മി ഷിബു, സഞ്ജു പിള്ള എന്നിവർ സംസാരിച്ചു. ഈ വർഷം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പുസ്തകം ലഭ്യമാവും.

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്