സ്തനാർബുദ ബോധവത്കരണം: സൈക്ലത്തോൺ സംഘടിപ്പിച്ച് കെപിഎഫ് ലേഡീസ് വിങ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിന്‍റെ നേതൃത്വത്തിൽ സ്ത്രീകളിൽ വർധിച്ചു വരുന്ന സ്തനാർബുദത്തിന്‍റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് സൈക്ലത്തോൺ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെന്‍റ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖ മ്മസ് ഫ്ലാഗ് ഓഫ് ചെയ്തു.
കെ.പി. എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനനൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, രക്ഷാധികാരികളായ കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. കെ.പി.എഫ് ലേഡീസ് വിംങ് കൺവീനർ സജ്ന ഷനൂബ് ജോയിന്‍റ് കൺവീനർമാരായ ഷെറീന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ചിൽഡ്രൻസ് വിങ് ഫ്ലാഷ് മോബ് നടത്തി. അൽ ഹിലാൽ മെഡിക്കൽ സെന്‍റർ നല്കിയ ബ്രസ്റ്റ് അൾട്രാസൗണ്ട് സ്കാൻ, മാമോഗ്രാം, കോമൺ ഹെൽത്ത് ചെക്കപ്പ് എന്നിവയുടെ ഡിസ്കൗണ്ട് കൂപ്പണുകളും ചടങ്ങിൽ വിതരണം ചെയ്തു.