വിഎസിന്‍റെ വിയോഗത്തില്‍ യുഎഇ യിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ അനുശോചനം

 
Pravasi

വിഎസിന്‍റെ വിയോഗത്തില്‍ യുഎഇ യിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ അനുശോചനം

റോയ് റാഫേല്‍ സ്വാഗതവും യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.

Megha Ramesh Chandran

ദുബായ്: കേരളത്തിന്‍റെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ വിയോഗത്തില്‍ യുഎഇയിലെ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു. 2025 ലും എളുപ്പത്തില്‍ വായിച്ച് മനസിലാക്കാവുന്ന ഒരു പുസ്തകമല്ല വിഎസെന്നും അതൊരു നൂറ്റാണ്ടിന്‍റെ തളരാത്ത, ഒത്തുതീര്‍പ്പാകാത്ത പോരാട്ട സൂര്യനാണെന്നും മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഖിസൈസ് കാലികറ്റ് നോട്ട്ബുക്കില്‍ നടന്ന അനുസ്മരണയോഗത്തില്‍ വനിതാ വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

എം.സി.എ. നാസര്‍, ടി. ജമാലുദ്ദീന്‍, ഭാസ്‌കർ രാജ്, ജലീല്‍ പട്ടാമ്പി, ഷിനോജ് ഷംസുദ്ദീന്‍, സഹല്‍ സി മുഹമ്മദ്, പ്രമദ് ബി കുട്ടി, സാലിഹ് കോട്ടപ്പള്ളി, തൻവീർ ഹമീദ്, ശ്രീരാജ് കൈമൾ, അനൂപ് കീച്ചേരി, ഷിൻസ് സെബാസ്റ്റ്യൻ, ജസിത സഞ്ജിത്, ജോബി വാഴപ്പള്ളി, അഞ്ജു ശശീധരൻ, ഹനീഫ, ജെറിൻ ജേക്കബ്, യുസഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു. റോയ് റാഫേല്‍ സ്വാഗതവും യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.

ആക്രമിച്ചത് ശബരിമല പ്രശ്നം മറയ്ക്കാൻ: ഷാഫി പറമ്പിൽ

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ

രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി; വിരാട് കോലി വീണ്ടും ഡക്ക്

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ

ട്രംപിന്‍റെ സമ്മർദത്തിന് മോദി വഴങ്ങുന്നു; ഇന്ത്യ- യുഎസ് വ്യാപാരത്തർക്കം പരിഹരിക്കും