അനിൽ പി. ബാലൻ

 
Pravasi

ഷാർജ ഇന്ത്യൻ സ്കൂളിലെ ആദ്യ സംഗീതാധ്യാപകൻ അനിൽ മാഷ് വിരമിക്കുന്നു

21 വർഷം ഷാർജ ഇന്ത്യൻ സ്കൂളിൽ സംഗീതവിഭാഗത്തെ നയിച്ച അനിൽ പി. ബാലൻ ഔദ്യോഗിക അധ്യാപകജീവിതത്തിന് വിരാമമിട്ട് പുതിയ സംഗീതയാത്രയ്ക്ക് ഒരുങ്ങുന്നു

UAE Correspondent

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂളിലെ ആദ്യ സംഗീതാധ്യാപകൻ അനിൽ പി. ബാലൻ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നു. കഴിഞ്ഞ 21 വർഷമായി സ്കൂളിലെ സംഗീത വിഭാഗം മേധാവിയാണ് വിദ്യാർഥികൾക്കു പ്രിയപ്പെട്ട അനിൽ മാഷ്. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം പണ്ഡിറ്റ് രമേശ് നാരായണന്‍റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച അദ്ദേഹം തന്‍റെ സംഗീത ജീവിതം ആരംഭിക്കുന്നത് മസ്കറ്റിൽ നിന്നാണ്. പിന്നീട് യുഎഇയിൽ എത്തിയ അനിൽ മാഷ് ഷാർജ ഇന്ത്യൻ സ്കൂളിലെ ആദ്യത്തെ സംഗീത അധ്യാപകനായി.

യുഎഇയിലെ പ്രമുഖ വേദികളിലെല്ലാം സജീവ സാന്നിധ്യമായ അദ്ദേഹം നിരവധി സംഗീത ആൽബങ്ങൾക്കുവേണ്ടി സംഗീത സംവിധാനം നിർവഹിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. പി. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, മഞ്ജരി തുടങ്ങിയ ഗായകരെ ഉൾപ്പെടുത്തി അദ്ദേഹം ഒരുക്കിയ സംഗീത ആൽബം ‘സുഖം സംഗീതം’ വൻ ഹിറ്റായി മാറിയിരുന്നു.

അധ്യാപക ജീവിതത്തിൽ അനേകം ശിഷ്യർക്ക് സംഗീതം പകർന്നു നല്കിയ അദ്ദേഹം നിറഞ്ഞ മനസോടെയാണ് സ്കൂളിന്‍റെ പടിയിറങ്ങുന്നത്. കർണാടക സംഗീത മേഖലയിലും സിനിമാ സംഗീത മേഖലയിലും പിന്നീട് പ്രശസ്തരായ പലരും അനിൽ മാഷുടെ ശിഷ്യരാണ്. സംഗീതം സ്കൂളുകളിൽ പഠന വിഷയമായി ഉൾപ്പെടുത്തിയപ്പോൾ കൃത്യമായ പാഠ്യക്രമം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓർമിക്കുന്നു.

തന്‍റെ അനുഭവസമ്പത്തിൽ നിന്നും രൂപപ്പെടുത്തിയ ലളിതമായ പഠന പദ്ധതിയാണ് ആദ്യ കാലങ്ങളിൽ പിന്തുടർന്നത്. ഇപ്പോൾ സമഗ്രമായ ഒരു പഠന രീതി ഉണ്ടായിട്ടുണ്ടെന്നും അനിൽ മാഷ് സാക്ഷ്യപ്പെടുത്തുന്നു.

ഔദ്യോഗികമായ അധ്യാപക ജീവിതത്തിനു വിരാമമിടുമ്പോഴും തന്‍റെ സംഗീത ജീവിതം തുടരാൻ തയാറെടുക്കുകയാണ് അദ്ദേഹം. സംഗീത മേഖലയിൽ കാലത്തിന്‍റെ മാറ്റങ്ങളുണ്ടായതു തിരിച്ചറിയുമ്പോഴും ശുദ്ധസംഗീതത്തിന്‍റെ തനിമ ചോരാതെ ജനകീയ സംഗീതത്തിന്‍റെ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് തന്‍റെ ഇനിയുള്ള സംഗീതയാത്രയിലെ ലക്ഷ്യമെന്ന് അനിൽ മാഷ് പറയുന്നു. സംഗീത അധ്യാപികയായ ഭാര്യ പ്രീതി അനിലും, ഗായികയായ മകൾ ധനശ്രീയും അനിൽ മാഷിന്‍റെ ജീവിതത്തിനു കൂട്ടായുണ്ട്.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി