നിരക്ക് വർധനയില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

 
Pravasi

നിരക്ക് വർധനയില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

ഊർജ ദുരുപയോഗം പാടില്ലെന്ന് നിർദേശം

UAE Correspondent

ദുബായ്: വേനൽക്കാലത്ത് വൈദ്യുതി, ജല ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിലും നിലവിലുള്ള നിരക്കുകളിൽ വർദ്ധനവ് വരുത്തില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവിലയിലും ഉൽപ്പാദനച്ചെലവിലും വലിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കേണ്ടതില്ലെന്നാണ് അതോറിറ്റിയുടെ തീരുമാനം.

നൂതന സാങ്കേതികവിദ്യകളുടെയും ഹരിത ഊർജ്ജ സ്രോതസ്സുകളുടെയും കൃത്യമായ ആസൂത്രണത്തിന്‍റെയും സഹായത്തോടെയാണ് ഉൽപ്പാദനച്ചെലവ് നിയന്ത്രിച്ചു നിർത്താൻ ദേവയ്ക്ക് സാധിക്കുന്നത്.

നിലവിലെ നിരക്ക് ഘടന തന്നെ തുടരുന്നത് ദുബായിലെ സാധാരണക്കാരായ താമസക്കാർക്കും ബിസിനസ്സ് മേഖലയ്ക്കും വലിയ ആശ്വാസമാകും.

വേനൽക്കാലത്ത് കടുത്ത ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും മറ്റും ഉപയോഗം വർദ്ധിക്കുന്നതിനാൽ ഉപഭോക്താക്കൾ ഊർജ്ജവും ജലവും വിവേകപൂർവ്വം ഉപയോഗിക്കണമെന്നും, ദുരുപയോഗം ഒഴിവാക്കണമെന്നും ദീവ അധികൃതർ അഭ്യർത്ഥിച്ചു.

കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

അസമിൽ 18 വയസ് കഴിഞ്ഞവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് സൈനികർക്ക് വീരമൃത്യു

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ