ദുബായ് മീഡിയ ഓഫിസിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നുള്ള വിവരം.

 

@DXBMediaOffice

Pravasi

ദുബായ് സ്ഫോടന വാർത്ത വ്യാജം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

ദുബായ് ഡൗൺടൗൺ സ്‌ഫോടന വാർത്ത അടിസ്ഥാനരഹിതമെന്ന് ഗവൺമെന്‍റ് മീഡിയ ഓഫിസ്; തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

UAE Correspondent

ദുബായ്: ദുബായ് ഡൗൺടൗണിൽ സ്‌ഫോടനം നടന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റോയിട്ടേഴ്സ് നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് മീഡിയ ഓഫിസ് വ്യക്തമാക്കി.

കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും, സ്ഥിരീകരിക്കാത്ത വാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിച്ചു.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരേ യുഎഇയിൽ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ദുബായ് സർക്കാർ മുന്നറിയിപ്പ് നൽകി.

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ