ജാബിർ പ്ലാറ്റ് ഫോമുമായി ദുബായ് ഹെൽത്ത് അതോറിറ്റി

 
Pravasi

മരണാനന്തര നടപടികളുടെ ഏകോപനത്തിന് ‘ജാബിർ’ പ്ലാറ്റ് ഫോമുമായി ദുബായ് ഹെൽത്ത് അതോറിറ്റി

മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും

Jisha P.O.

ദുബായ്: മരണാനന്തര നടപടികൾ സുഗമമായി പൂർത്തിയാക്കാൻ സഹായിക്കുന്നതിന് ദുബായ് ഹെൽത്ത് അതോറിറ്റി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്​ഫോം കൊണ്ടുവന്നു.ജാബിർ എന്ന പേരിലുള്ള ​ സംയോജിത ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴി മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും.

ജാബിർ’ പ്ലാറ്റ്​ഫോമിൽ മരണം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പ്രത്യേകം നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള ഏകോപനത്തിലൂ​ടെ ബന്ധുക്കൾക്ക്​ വേണ്ടി മുഴുവൻ നടപടികളും പൂർത്തിയാക്കുമെന്നതാണ്​ സംവിധാനത്തിന്‍റെ സവിശേഷതയെന്ന് ദുബായ് ഹെൽത്ത്​ അതോറിറ്റി ഇൻഫോർമോഷൻ ടെക്​നോളജി ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ മാജിദ്​ അൽ മുഹൈരി പറഞ്ഞു.

എമിറേറ്റിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധുക്കൾ അപേക്ഷിക്കാതെ തന്നെ യഥാസമയം ആ അറിയിപ്പ്​ ബന്ധപ്പെട്ട എല്ലാ അതോറിറ്റികൾക്കും ലഭിക്കും. ഈ സംവിധാനത്തിലൂടെ ബന്ധുക്കൾക്ക്​ നേരിട്ട്​ മരണ സർട്ടിഫിക്കറ്റ്​ സ്വീകരിക്കുകയും ചെയ്യാം.

ചന്ദനമരം മുറിച്ച് വിൽക്കാം; കേരള വന ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

രാജ്യം വികസന പാതയിലെന്ന് പ്രധാനമന്ത്രി

''പാർട്ടി നിലപാടിനൊപ്പം''; പത്മ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ച് വിഎസിന്‍റെ മകൻ

ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത

നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ