വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ

 
Pravasi

വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ

മുൻപ് ബോധവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും, ആളുകൾ വീണ്ടും ഇത്തരം ചതികളിൽപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അധികൃതർ അറിയിച്ചു

UAE Correspondent

ദുബായ്: ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും എമിറേറ്റ്സ് ഐഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, വൺടൈം പാസ്‌വേഡ്(ഒടിപി) എന്നിവ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഔദ്യോഗിക പ്രതിനിധികളാണെന്ന വ്യാജേന അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് മറുപടി നൽകുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ദുബായ് ഇമിഗ്രേഷൻ നിർദേശിച്ചു. മുൻപ്​ ബോധവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും, ആളുകൾ വീണ്ടും ഇത്തരം ചതികളിൽപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ മാത്രമേ സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താവൂ എന്നും നിർദേശിച്ചു. സേവനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും ‘ദുബൈ നൗ’ ആപ്ലിക്കേഷൻ, ജിഡിആർഎഫ്എയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയ വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.

വി.ഡി. സതീശൻ മുഖ്യമന്ത്രി

എംബിബിഎസ് പ്രവേശനം പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ വേണം: വിജയ്

10, 12 ക്ലാസുകളിലെ ഫലമറിയാൻ കൈറ്റിന്‍റെ പോർട്ടലും സഫലം ആപ്പും

തായ്‌വാൻ വിഷയം യുഎസുമായി സംഘർഷത്തിനു കാരണമായേക്കും: ട്രംപിനു ചൈനയുടെ മുന്നറിയിപ്പ്

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വൈകിട്ട് ഗവർണറെ കാണും