സൈക്കിൾ, ഇ - സ്കൂട്ടർ ട്രാക്കുകളുടെ നിരീക്ഷണത്തിന് സ്മാർട്ട് സിസ്റ്റം അവതരിപ്പിച്ച് ദുബായ് ആർടിഎ  
Pravasi

സൈക്കിൾ, ഇ - സ്കൂട്ടർ ട്രാക്കുകളുടെ നിരീക്ഷണത്തിന് സ്മാർട്ട് സിസ്റ്റം അവതരിപ്പിച്ച് ദുബായ് ആർടിഎ

120 കിലോമീറ്റർ ദൂരം നാലുമണിക്കൂറിനകം പരിശോധിക്കാൻ ഈ സംവിധാനം വഴി സാധിക്കും.

Megha Ramesh Chandran

ദുബായ്: ദുബായിലെ സൈക്കിൾ, ഇ -സ്കൂട്ടർ ട്രാക്കുകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ സ്മാർട്ട് അസെസ്മെന്‍റ് സിസ്റ്റം അവതരിപ്പിച്ചു.

ഇലക്ട്രിക് സൈക്കിളിൽ ഘടിപ്പിച്ച ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് ട്രാക്കുകളുടെ അവസ്ഥ വിലയിരുത്തുന്നതാണ് പുതിയ സാങ്കേതികവിദ്യ. നിലവിലെ സൈക്കിൾ, സ്‌കൂട്ടർ യാത്ര തടസപ്പെടുത്താതെ തന്നെ 120 കിലോമീറ്റർ ദൂരം നാലുമണിക്കൂറിനകം പരിശോധിക്കാൻ ഈ സംവിധാനം വഴി സാധിക്കും.

ഇത് പരമ്പരാഗത രീതികളേക്കാൾ 98% കൂടുതൽ കാര്യക്ഷമമാണെന്നും ആർടിഎ അറിയിച്ചു.

ദുബായുടെ സുസ്ഥിര മൊബിലിറ്റി വിഷൻ 2030 ന്‍റെ ഭാഗമായി നടത്തുന്ന ഈ സംരംഭം സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നാണ് ആർ ടി എ യുടെ വിലയിരുത്തൽ.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി