ഷെയ്ഖ് മുഹമ്മദ് 
Pravasi

പത്നി ശൈഖ ഹിന്ദിന് സ്ഥാനാരോഹണ ദിനം സമർപ്പിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യമാണ് ഇതെന്ന് ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ സ്നേഹാദരപൂർവം കുറിച്ചു

Namitha Mohanan

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയായതിന്‍റെ സ്ഥാനാരോഹണ ദിനം ആഘോഷിച്ചു. പത്നി ശൈഖാ ഹിന്ദ് ബിൻത് മക്തൂമിനാണ് അദ്ദേഹം ഈ ദിനം സമർപ്പിച്ചിരിക്കുന്നത്.

തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യമാണ് ഇതെന്ന് ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ സ്നേഹാദരപൂർവം കുറിച്ചു. തന്നെ ഏറ്റവുമധികം പിന്തുണക്കുന്നയാളും, ദുബായുടെ ആത്മാവും ആണ് ശൈഖാ ഹിന്ദ് എന്നും അദ്ദേഹം പറഞ്ഞു. ശൈഖാ ഹിന്ദ് അനുകമ്പയും ഔദാര്യവും അചഞ്ചലമായ ധാർമികതയും ഉൾക്കൊള്ളുന്ന വ്യക്തിത്വമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കുടുംബത്തിന്‍റെ അടിത്തറയും, തന്‍റെ ഔദ്യോഗിക യാത്രയുടെ വഴികാട്ടിയായ നക്ഷത്ര'വുമാണ് ശൈഖാ ഹിന്ദ് എന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ശൈഖാ ഹിന്ദിനെ "ശൈഖുമാരുടെ മാതാവ്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ ശ്രേഷ്ഠമായ ഗുണങ്ങളെയും ഔദാര്യത്തെയും പ്രശംസിച്ചു.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ