ഗൾഫുഡ് സന്ദർശിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്  
Pravasi

ഗൾഫുഡ് സന്ദർശിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

Ardra Gopakumar

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പ്രദര്ശനമായ ഗൾഫുഡിൽ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി. ഭക്ഷ്യ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായി ഗൾഫുഡ് കണക്കാക്കപ്പെടുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

യുഎഇയും ദുബായും ഭക്ഷ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.വ്യാപാരം എന്നതിനൊപ്പം ഭക്ഷണം സംസ്കാരത്തിന്‍റെ ഭാഗം കൂടിയാണ്. ആരോഗ്യത്തിന്‍റെയും ജീവിത നിലവാരത്തിന്‍റെയും നിദാനവും ഭക്ഷണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ലോകമെമ്പാടുമുള്ള ഭക്ഷ്യ മേഖലയിലെ വിദഗ്ധരെ സ്വാഗതം ചെയ്യുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ