ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്‌റാന തിരുനാൾ ആഘോഷം

 
Pravasi

ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്‌റാന തിരുനാൾ ആഘോഷം

സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം തിരുനാൾ വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും കാർമികത്വം വഹിച്ചു.

UAE Correspondent

ഷാർജ: ഭാരതത്തിന്‍റെ അപ്പോസ്തലനും സിറോ മലബാർ സഭയുടെ പിതാവുമായ വിശുദ്ധ മാർത്തോമാശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്‌റാന തിരുനാൾ ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചു. സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം തിരുനാൾ വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും കാർമികത്വം വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ടും ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പയും സഹകാർമികരായിരുന്നു. ഇടവക വികാരി ഫാ. ശവരിമുത്തു ആന്‍റണി സാമി സ്വാഗതം പറഞ്ഞു.

മലയാളം പാരിഷ് കമ്മിറ്റി സെക്രട്ടറി ഹെൻറിറ്റ ഡാമി, എസ്.എം.സി. കോർഡിനേറ്റർ ബിജു ജോസഫ്, ലാറ്റിൻ കമ്മ്യൂണിറ്റി കോർഡിനേറ്റർ ഷാജൻ, മലങ്കര കമ്മ്യൂണിറ്റി കോർഡിനേറ്റർ സാം, മലയാളം പാരിഷ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി ഷിബി, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്‍റ് സന്തോഷ് മാത്യു എന്നിവർ ചേർന്ന് ബിഷപ്പ് മാർ ജെയിംസ് അത്തിക്കളത്തെ സ്വീകരിച്ചു.

തുടർന്ന് നടന്ന ഘോഷയാത്രയിൽ അൾത്താര ശുശ്രൂഷകർ, ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ, വിശുദ്ധ തോമാശ്ലീഹായുടെ വേഷമണിഞ്ഞ കുട്ടികൾ, സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് അംഗങ്ങൾ, മലയാളം പാരിഷ് കമ്മിറ്റി അംഗങ്ങൾ, സിറോ മലബാർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസുദേന്തിമാർ, വൈദികർ, സന്യസ്തർ, മെത്രാൻ മാർ ജെയിംസ് അത്തിക്കളം എന്നിവർ അണിനിരന്നു. തിരുനാൾ ആഘോഷങ്ങളിൽ നാലായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു. തിരുക്കർമങ്ങൾക്കുശേഷം വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

തിരുനാൾ ക്രമീകരണങ്ങൾക്ക് കൺവീനർ ബെൻസൺ വർക്കി, കമ്മിറ്റി അംഗങ്ങളായ ബിജു ജോസഫ്, സിറിയക് ജോസഫ്, സിമി ഡെന്നിസ്, മഞ്ജു തോംസൺ, നിജോ തോമസ്, സെബാസ്റ്റ്യൻ സ്‌കറിയ, സൗമ്യ അനൂപ് എന്നിവർ നേതൃത്വം നൽകി.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി