ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ‌ ഞായറാഴ്ച ചെറിയ പെരുന്നാൾ

 

Representative image

Pravasi

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ‌ ഞായറാഴ്ച ചെറിയ പെരുന്നാൾ

എന്നാൽ ശവ്വാൽപ്പിറ കാണാത്തത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയാവും ചെറിയ പെരുന്നാൾ

Namitha Mohanan

റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ‌ ഞായറാഴ്ച പെരുന്നാൾ. സൗദി ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ ഞായറാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 നാണ് മക്കയിൽ നമസ്ക്കാരം.

യുഎഇ, ഖത്തർ, കുവൈത്ത്​, ബഹ്​റൈൻ രാജ്യങ്ങളിലാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിലെ വിശ്വാസികളോട്​ ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ ശവ്വാൽപ്പിറ കാണാത്തത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയാവും ചെറിയ പെരുന്നാൾ. ഇതോടെ ഒമാനിൽ റമദാൻ 30 ഉം പൂർത്തീകരിച്ചാവും പെരുന്നാളിനെ വരവേൽക്കുക.

ഗുജറാത്ത് ടൈറ്റാനിക് മുങ്ങി, ആർസിബിക്ക് രണ്ടാം കിരീടം

ലഹരി മാഫിയക്കെതിരേ ആഞ്ഞടിക്കാൻ ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ

കെപിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ 5 പേർ

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്