മുസഫയിലെ കടയിൽ തീപിടുത്തം: ആളപായമില്ല, തീ നിയന്ത്രണ വിധേയം
file image
അബുദാബി: മുസഫയിലെ കടയിൽ തിങ്കളാഴ്ച ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രദേശം പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ വിവരങ്ങൾ തേടാവൂ എന്നും പൊലീസ് നിർദേശിച്ചു.
അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയിൽ നിരവധി വെയർഹൗസുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.