മിന്നൽപ്രളയം: ഒമാനിൽ രണ്ട് മലയാളികൾ മരിച്ചു

 
Pravasi

മിന്നൽപ്രളയം: ഒമാനിൽ രണ്ട് മലയാളികൾ മരിച്ചു

യൂസഫിന്‍റെ അമ്മ റംലക്കായുള്ള തെരച്ചിൽ തുടരുകയാണ്.

നീതു ചന്ദ്രൻ

മസ്കറ്റ്: മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ ഒഴുക്കിൽ പെട്ട് ഒമാനിൽ രണ്ട് മലയാളികൾ മരിച്ചു. കൂറ്റനാട് സ്വദേശി തച്ചറത്തൊടിയിൽ യൂസഫ്(38), കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്‍റെ അമ്മ റംലക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്‍റെ ഭാര്യയാണ് റംല. യൂസഫിന്‍റെ കുടുംബത്തിനൊപ്പം പെരുന്നാൾ ആഘോഷിക്കാനുള്ള യാത്രക്കിടെയാണ് 9 പേർ അടങ്ങുന്ന വാഹനം ഒഴുക്കിൽ പെട്ടത്.

അപകടത്തിൽ പെട്ട വാഹനത്തിൽ 4 കുട്ടികളും ഉണ്ടായിരുന്നു. സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് മിന്നൽ പ്രളയമുണ്ടായത്.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു