ദുബായ് ഇമിഗ്രേഷന് ഗോൾഡ് സ്റ്റീവി അവാർഡ്

 
Pravasi

ജീവനക്കാരുടെ ക്ഷേമം: ദുബായ് ഇമിഗ്രേഷന് അന്താരാഷ്ട്ര 'ഗോൾഡ് സ്റ്റീവി അവാർഡ്'

മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡിൽ സർക്കാർ സ്ഥാപനങ്ങളിലെ നവീനവും ഉൾക്കൊള്ളുന്നതുമായ എച്ച്ആർ നയങ്ങൾക്ക് ദുബായ് ജിഡിആർഎഫ്എയ്ക്ക് അംഗീകാരം

UAE Correspondent

ദുബായ്: മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചതിനും കാര്യക്ഷമമായ മനുഷ്യവിഭവശേഷി നയങ്ങൾ നടപ്പിലാക്കിയതിനും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് അന്താരാഷ്ട്ര അംഗീകാരം. 2026-ലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡിൽ 'ഗോൾഡ് പുരസ്‌കാരമാണ്' ജിഡിആർഎഫ്എ സ്വന്തമാക്കിയത്.

സർക്കാർ സ്ഥാപനങ്ങളിലെ നവീനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എച്ച്ആർ നയങ്ങൾ എന്ന വിഭാഗത്തിലാണ് ഈ നേട്ടം. ജീവനക്കാരുടെ തൊഴിൽ പരിചയം മെച്ചപ്പെടുത്തുക, പ്രതിഭകളെ ആകർഷിക്കുക, ജോലിസ്ഥലത്തെ സന്തോഷവും ശാക്തീകരണവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് ഡയറക്ടറേറ്റ് നടപ്പാക്കിയ എംപ്ലോയീ വാല്യൂ പ്രൊപ്പോസിഷൻ എന്ന സമഗ്ര പദ്ധതിയാണ് ജി.ഡി.ആർ.എഫ്.എയെ അവാർഡിന് അർഹമാക്കിയത്.

നവീകരണം, ശാക്തീകരണം, മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഡയറക്ടറേറ്റിന്‍റെ ദീർഘവീക്ഷണത്തിന്‍റെ പ്രതിഫലനമാണ് ഈ പുരസ്‌കാരമെന്ന് ജി.ഡി.ആർ.എഫ്.എ ദുബായിലെ എച്ച്.ആർ-ധനകാര്യ വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് മുഹമ്മദ് അൽ അവാഇം പറഞ്ഞു.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി