കൂട്ടം യുഎഇയുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്റ്റോബർ 25ന്

 
Pravasi

കൂട്ടം യുഎഇയുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്റ്റോബർ 25ന്

ഷാർജ ലുലു സെന്‍റർ മാളിലാണ് പരിപാടി

Sarath Nath MS

ഷാർജ: കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി പൂർവവിദ്യാർഥികളുടെ യുഎഇ കൂട്ടായ്മയായ "കൂട്ടം യുഎഇ"യുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും 'അദ്ധ്യായം 15 – സ്‌നേഹോത്സവം' എന്ന പേരിൽ ഒക്റ്റോബർ 25ന് നടക്കും. ഷാർജ ലുലു സെന്‍റർ മാളിലാണ് പരിപാടി.

ആഘോഷത്തിന്‍റെ ഭാഗമായി ഓണസദ്യ, കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേള എന്നിവ അരങ്ങേറും. പരിപാടിയുടെ മുഖ്യ ആകർഷണമായി, കൂട്ടം യുഎഇയുടെ സാമൂഹിക സേവന പദ്ധതിയായ ‘സ്‌നേഹവീട്’ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിനായി നിർമിക്കുന്ന അഞ്ചാമത് സ്‌നേഹവീടിന്‍റെ പ്രഖ്യാപനവും വേദിയിൽ നടത്തും.

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video