.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
'ചരിത്ര നേട്ടം': റെക്കോർഡ് ഭേദിച്ച് ലുലു ഐപിഒ 
Pravasi

'ചരിത്ര നേട്ടം': റെക്കോർഡ് ഭേദിച്ച് ലുലു ഐപിഒ

ഇന്ത്യയിൽ കൂടുതൽ വികസന പദ്ധതികൾ

Ardra Gopakumar

അബുദാബി: അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച് ലുലു ഐപിഒ. ലക്ഷ്യമിട്ടതിലും 25 ഇരട്ടി തുക സമാഹരിച്ചാണ് ലുലു ഐപിഒ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 15,000 കോടി രൂപയുടെ സ്ഥാനത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. ഈ മാസം 5ന് ഐപിഒ അവസാനിച്ചപ്പോൾ 82000 നിക്ഷേപകരാണ് ലുലു ഓഹരികളിൽ താൽപര്യം പ്രകടിപ്പിച്ച് തുക നൽകിയത്. ഇതോടെ മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി.

ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായി 2.04 ദിർഹം നിശ്ചയിച്ചിട്ടുണ്ട്. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്‍റർനാഷ്ണൽ അൻവെസ്റ്റ്മെന്‍റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും വൻ നിക്ഷേപം നടത്തി.

നിക്ഷേപകരുടെ വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30% ആയി ഉയർത്തിയിരുന്നു. ലുലു റീറ്റെയ്ലിൽ പങ്കാളിത്തം നേടാൻ ആഗ്രഹിക്കുന്നവരുടെ കടുത്ത സമ്മർദത്തെത്തുടർന്നാണ് 30 ശതമാനമായി വർധിപ്പിച്ചതെന്ന് എം എ യൂസഫലി അബുദാബി ലുലു ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കിടയിൽ ഐപിഒ യെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതൽ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐപിഒക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ലുലു എന്ന ബ്രാൻഡിൽ പൊതുനിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യതയെന്ന് യുസഫ് അലി അഭിപ്രായപ്പെട്ടു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജിസിസിയിലെ ഭരണനേതൃത്വങ്ങൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർ നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ് എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.

ഇന്ത്യയിൽ കൂടുതൽ വികസന പദ്ധതികൾ

ഇന്ത്യയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ലു നല് ഗ്രൂപ്പ് അറിയിച്ചു. കോട്ടയം, കൊല്ലം ജില്ലയിലെ കൊട്ടിയം എന്നിവ അടക്കം അടക്കം കേരളത്തിലെ വിവിധ ജില്ലകളിലായി കൂടുതൽ റീറ്റെയ്ൽ സ്റ്റോറുകൾ തുറക്കും. അഹമ്മദാബാദിൽ പുതിയ ഷോപ്പിങ്ങ് മാളുകളും , തിരുപ്പതി, ഗുരുഗ്രാം, ചെന്നൈ, കർണാടക എന്നിവടങ്ങളിലായി മാളുകളും ഹൈപ്പർമാർക്കറ്റുകളും തുടങ്ങാനും പദ്ധതിയുണ്ട്. ഗ്രേയ്റ്റർ നോയിഡ, ശ്രീനഗർ എന്നിവടങ്ങളിലടക്കം പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും തുറക്കും. കൂടാതെ കൊച്ചിയിൽ 32 നിലകളിലായി നിർമിക്കുന്ന ട്വിൻ ‌ടവർ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഐടി ‌ടവറാകും.. 25000 ഐടി പ്രൊഫഷണലുകൾക്കാണ് ലുലു ട്വിൻ ടവറിലൂടെ തൊഴിൽ ലഭിക്കുന്നത്.

സമാധാനം വേണം: ട്രംപിനോട് മോദി

''പോസ്റ്ററുകൾ പുഴയിലൊഴുക്കി, വോട്ട് ചെയ്യരുതെന്ന് വീട് കയറി പറഞ്ഞു'', സ്വന്തം പാർട്ടിക്കാർ തോൽപ്പിച്ചെന്ന് മുൻ മന്ത്രി

ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക്

റിപ്പോർട്ടർ ചാനലിന്‍റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം പിൻവലിച്ചു

SSLC മൂല്യനിർണയം മാറ്റിവച്ചു