ദുബായ് ആർടിഎയുടെ ബോധവത്കരണ ക്യാംപെയ്നു തുടക്കം

 
Pravasi

ട്രക്ക് പാർക്കിങ്: ദുബായ് ആർടിഎയുടെ ബോധവത്കരണ ക്യാംപെയ്നു തുടക്കം

ട്രക്കുകളുടെ അനധികൃത പാർക്കിങ് തടയുന്നതിന് ദുബായ് ആർടിഎ വിപുലമായ ബോധവത്കരണ ക്യാംപെയ്നു തുടക്കമിട്ടു

UAE Correspondent

ദുബായ്: ട്രക്കുകളുടെ അനധികൃത പാർക്കിങ് തടയുന്നതിന് ദുബായ് ആർടിഎ വിപുലമായ ബോധവത്കരണ ക്യാംപെയ്നു തുടക്കമിട്ടു. പ്രധാന റോഡുകളിൽ ട്രക്കുകൾ കൃത്യമായി പാർക്കു ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

അനധികൃമായി റോഡരികുകളിൽ പാർക്ക് ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ദുബായിയുടെ നഗരഭൂപ്രകൃതി നിലനിർത്തുന്നതിനുമായുള്ള സുസ്ഥിര നടപടികളുടെ ഭാഗമാണ് പുതിയ ബോധവത്കരണ ക്യാംപെയ്ൻ എന്ന് ആർടിഎ അറിയിച്ചു.

അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിന്‍റെ അപകടം സംബന്ധിച്ച് കാർഗോ കമ്പനികളേയും ഹെവി വാഹന ഡ്രൈവർമാരേയും ബോധവത്കരിക്കും. നിയമം ലംഘിക്കുന്നവർക്ക് തുടക്കത്തിൽ 5000 ദിർഹമായിരിക്കും പിഴ.

ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. നിയമലംഘനത്തിന്‍റെ സ്വഭാവം അനുസരിച്ച് പിഴ രണ്ട് ലക്ഷം ദിർഹം വരെ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിൽ വിവിധയിടങ്ങളിലായി ട്രക്ക് ഡ്രൈവർമാർക്ക് പാർക്കിങ്, വിശ്രമ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ