അൽ നഹ്ദ 9 കുടുംബ കൂട്ടായ്മ വാർഷികവും ഓണാഘോഷവും നടത്തി 
Pravasi

അൽ നഹ്ദ 9 കുടുംബ കൂട്ടായ്മ വാർഷികവും ഓണാഘോഷവും നടത്തി

പൂക്കളം, ഓണസദ്യ, ഓണക്കളികൾ, ഓണമത്സരങ്ങൾ, സമ്മാനവിതരണം എന്നിവയും ഉണ്ടായിരുന്നു

UAE Correspondent

ഷാർജ: അൽ നഹ്ദ 9 കുടുംബ കൂട്ടായ്മയുടെ വാർഷികവും ഓണാഘോഷവും നടത്തി. വാർഷിക പൊതുയോഗത്തിൽ കോഓർഡിനേറ്റർ ബിബിൻ ജോസ് അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് അവതരണവും അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

ജോയിന്‍റ് കോഓർഡിനേറ്റർ ആൻസി പോൾ സ്വാഗതവും റെജി തെക്കൻ നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂക്കളം, ഓണസദ്യ, ഓണക്കളികൾ, ഓണമത്സരങ്ങൾ, സമ്മാനവിതരണം എന്നിവയും ഉണ്ടായിരുന്നു.

ബിബിൻ ജോസ്, ലിന്‍റോ ജോർജ്, റെജി തെക്കൻ, ജിജോ അഗസ്റ്റിൻ, പ്രതീഷ്, അജയ് ജോണി.ജോൺസൻ, ആൻ്റണി ജോസഫ്, ജെറിൻ ജേക്കബ്, ജോമി ജോസ്, ദലീപ് വർഗീസ്, എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

കലാപരിപാടികളുടെയും ഓണസദ്യയുടെയും ഏകോപനം ജെൻസി മാത്യു, ആൻസി പോൾ, സൗമ്യ ജിജോ, മിഞ്ജു പ്രതീഷ്, സിബി അജയ്, ബിജി ജോൺസൻ, ജിറ്റി സെബാസ്റ്റ്യൻ, അനു പി ജെ, സൗമ്യ ദിലീപ്, സംഗീത സെബാസ്റ്റ്യൻ, സ്മിത റെജി, ബിന്ന ആന്‍റണി എന്നിവർ നിർവഹിച്ചു.

2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു

ടി20 ലോകകപ്പ്: 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ

സ്ഥിരമായി മദ്യപിച്ചെത്തി മർദനം, അകറ്റി നിർത്തിയതിൽ പക; കാസർഗോഡ് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനെന്ന് കെ.സി. വേണുഗോപാൽ

മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; ചൈനയുടെ മധ‍്യസ്ഥതാ വാദം തള്ളി ഇന്ത‍്യ