ദുബായ്: കേരള സാഹിത്യ അക്കാദമിയുമായി ചേർന്ന് ഓർമ ഫെബ്രുവരി 15,16 തിയതികളിലായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്‍റെ ബ്രോഷർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സ്വാഗതസംഘം രക്ഷാധികാരിയും പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ.കെ. കുഞ്ഞഹമ്മദിന് നൽകി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡന്‍റ് നൗഫൽ പട്ടാമ്പി, സാഹിത്യ വിഭാഗം കൺവീനർ അഡ്വ അപർണ്ണ, രാജൻ മാഹി, അബ്ദുൽ റഷീദ്, അശ്വതി എന്നിവർ പങ്കെടുത്തു.