പ്രവാസി ബുക്സിന്‍റെ ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും

 
Pravasi

പ്രവാസി ബുക്സിന്‍റെ ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും

കവി കമറുദ്ദൻ ആമയം പരിപാടി ഉദ്ഘാടനം ചെയ്തു.

Megha Ramesh Chandran

ഷാർജ: വൈക്കം മുഹമ്മദ് ബഷീറിന്‍റെ മുപ്പത്തിയൊന്നാം ചരമ ദിനത്തോടനുബന്ധിച്ച് പ്രവാസി ബുക്സിന്‍റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും നടത്തി. ഹാരിസ് യൂനുസിന്‍റെ 'വെയിൽവേ സ്റ്റേഷൻ' എന്ന കവിതാ സമാഹാരവും റസീന ഹൈദറിന്‍റെ ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവല്ലയുയുമാണ് ചർച്ച ചെയ്തത്.

കവി കമറുദ്ദൻ ആമയം പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ഗോപിനാഥൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അജിത് കണ്ടല്ലൂരിന്‍റെ ബഷീർ അനുസ്മരണ സന്ദേശം എം.സി. നവാസ് ചടങ്ങിൽ വായിച്ചു. ചടങ്ങിൽ പ്രവീൺ പാലക്കീൽ മോഡറേറ്ററായിരുന്നു. ഗീതാഞ്ജലി, സിറാജ് നായർ എന്നിവർ പുസ്തക പരിചയം നടത്തി.

ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവെല്ലയുടെ മൂന്നാം പതിപ്പിന്‍റെ കവർ മാധ്യമ പ്രവർത്തകൻ സി.എൻ.എൻ. ദിലീപിന് നൽകി ജെന്നി ജോസഫ് പ്രകാശനം ചെയ്തു.

ഷാർജ മുവൈലയിലെ അൽ സഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്‍ററിൽ നടന്ന ചടങ്ങിൽ രാജേഷ് ചിത്തിര, ഹമീദ് ചങ്ങരംകുളം, അനുവന്ദന, ഉഷ ഷിനോജ്, അക്ബർ ആലിക്കര, ദീപ സുരേന്ദ്രൻ എന്നിവർ പുസ്തകാവലോകനം നടത്തി. ഹാരിസ് യൂനുസ്, റസീന ഹൈദർ എന്നിവർ മറുപടി പ്രസംഗം നടത്തി. അജിത് വള്ളോലി സ്വാഗതവും ഹമീദ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി