യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിം സന്ദർശിച്ചപ്പോൾ.

 
Pravasi

ജിമ്മിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎഇ പ്രധാനമന്ത്രി

സുരക്ഷാ അകമ്പടികളില്ലാതെ സാധാരണക്കാരനായി ജിമ്മിലെത്തിയ ഷെയ്ഖ് മുഹമ്മദിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

UAE Correspondent

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് നാദ് അൽ ഷെബ സ്പോർട്സ് കോംപ്ലക്സിലെ ഫിറ്റ്‌നസ് ക്ലബ്ബിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.

ഔദ്യോഗിക സുരക്ഷാ അകമ്പടികളില്ലാതെ സാധാരണക്കാരനായി ജിമ്മിലെത്തിയ ഷെയ്ഖ് മുഹമ്മദിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

പതിവുപോലെ ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരുന്നവർക്കിടയിലേക്കാണ് അപ്രതീക്ഷിത അതിഥിയായി ഷെയ്ഖ് മുഹമ്മദ് എത്തിയത്. ആദ്യം അമ്പരന്നെങ്കിലും ജിമ്മിലെ അംഗങ്ങൾ ആവേശത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു.

അവിടെയുണ്ടായിരുന്ന കായികതാരങ്ങളോടും യുവാക്കളോടും അദ്ദേഹം കുശലാന്വേഷണം നടത്തുകയും സൗഹൃദം പങ്കിടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, ജിമ്മിലൂടെ നടന്നുപോകുന്ന ഷെയ്ഖ് മുഹമ്മദിനെ അവിടെയുള്ളവർ കൈയടിച്ചും അഭിവാദ്യം ചെയ്തും സ്വീകരിക്കുന്നത് കാണാം.

മുൻകൂട്ടി നിശ്ചയിക്കാതെ സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഷെയ്ഖ് മുഹമ്മദിന്‍റെ ശൈലിയാണ് ഇവിടെയും കാണാൻ കഴിഞ്ഞത്. ദുബായിലെ മാളുകളിലും കഫേകളിലും സൈക്കിൾ ട്രാക്കുകളിലും അദ്ദേഹം ഇ രീതിയിൽ സന്ദർശനം നടത്താറുണ്ട്.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു