ദുബായിൽ നല്ല പെരുമാറ്റത്തിന് അംഗീകാരം: ഇമിഗ്രേഷന്‍റെ 'ഐഡിയൽ ഫേസ് 2' പദ്ധതിക്ക് തുടക്കം

 
Pravasi

ദുബായിൽ നല്ല പെരുമാറ്റത്തിന് അംഗീകാരം: ഇമിഗ്രേഷന്‍റെ 'ഐഡിയൽ ഫേസ് 2' പദ്ധതിക്ക് തുടക്കം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ ഡിപ്പാർച്ചർ വിഭാഗത്തിൽ ഒരു പ്രത്യേക ബൂത്ത് ഒരുക്കും.

ദുബായ്: മാന്യമായ പെരുമാറ്റവും മനുഷ്യത്വപരമായ ഇടപെടലും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടത്തുന്ന 'ഐഡിയൽ ഫേസ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. 'ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബായ്' എന്ന മുദ്രാവാക്യവുമായാണ് ഈ വർഷത്തെ പദ്ധതി ആരംഭിക്കുന്നത്.

ഒരു യാത്രക്കാരന് സന്തോഷം നൽകിയവരെയും അവരുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചവരെയും അഭിനന്ദിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടത്തിയ വാക്കുകളാണ് ഈ പദ്ധതിയുടെ പ്രചോദനമെന്ന് ജിഡിആർഎഫ്എ അധികൃതർ പറഞ്ഞു.

"ഐഡിയൽ ഫേസ്" എന്നത് വെറുമൊരു പേരു മാത്രമല്ല, നമ്മൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. "ഒരു ചെറിയ പ്രവൃത്തിക്ക് പോലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഓരോ വ്യക്തിക്കും ദുബായുടെ യഥാർഥ അംബാസഡറാകാൻ കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.

ദയയും, പരസ്പര ബഹുമാനവും, മറ്റുള്ളവരോടുള്ള പരിഗണനയും വളർത്താൻ ജിഡിആർഎഫ്എ ജീവനക്കാർ, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ, യാത്രക്കാർ, ദുബായിലെ എല്ലാ താമസക്കാർ, സന്ദർശകർ എന്നിവരെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

ഈ പദ്ധതിയുടെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ ഡിപ്പാർച്ചർ വിഭാഗത്തിൽ ഒരു പ്രത്യേക ബൂത്ത് ഒരുക്കും. ഇവിടെ ഒരു സ്മാർട്ട് സ്ക്രീനും ക്യാമറയും ഉണ്ടാകും. നിങ്ങളുടെ നല്ല പെരുമാറ്റങ്ങളെയും മറ്റുള്ളവരുമായുള്ള സ്നേഹബന്ധങ്ങളെയും ഇവിടെ രേഖപ്പെടുത്താം. നല്ല മനസോടെ ഇടപെടുന്ന ഓരോ വ്യക്തിക്കും "ദി ഐഡിയൽ ഫേസ് – ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബായ്" എന്ന് രേഖപ്പെടുത്തിയ ഒരു നന്ദി കാർഡ് സമ്മാനമായി ലഭിക്കും.

#YouAreTheIdealFace എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ നല്ല അനുഭവങ്ങളും മറ്റുള്ളവരുടെ കഥകളും പങ്കുവെക്കാം. കഴിഞ്ഞ വർഷം നടന്ന "ഐഡിയൽ ഫേസ്" പദ്ധതിയുടെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു. 10,000-ൽ അധികം ആളുകൾ പ്രതിജ്ഞയെടുക്കുകയും 30,000 നല്ല പെരുമാറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

61 ദശലക്ഷത്തിലധികം ആളുകളിലേക്ക് ഈ സന്ദേശം എത്തുകയും 2,43,000 ഡിജിറ്റൽ ഇടപെടലുകൾ നടക്കുകയും ചെയ്തു. ജൂലൈ 1 മുതൽ 13 വരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കും ഈ ബൂത്ത് സന്ദർശിക്കാം.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി