കഴിഞ്ഞ ദിവസം ഉച്ച 1.20നാണ് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്.

 

Representative image

Pravasi

ഷാർജ വ്യവസായ മേഖലയിലെ തീപിടുത്തം നിയന്ത്രണവിധേയം

ഷാർജ പൊലീസിന്‍റെ സഹകരണത്തോടെ നടത്തിയ അതിവേഗ ഇടപെടലിലൂടെ തീപിടിത്തം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നുവെന്ന്​ ഷാർജ മീഡിയ ഓഫിസ് അറിയിച്ചു.

UAE Correspondent

ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 6 ലെ വെയർഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി നിയന്ത്രണ വിധേയമാക്കി. ഷാർജ പൊലീസിന്‍റെ സഹകരണത്തോടെ നടത്തിയ അതിവേഗ ഇടപെടലിലൂടെ തീപിടിത്തം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നുവെന്ന്​ ഷാർജ മീഡിയ ഓഫിസ് അറിയിച്ചു. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം ഉച്ച 1.20നാണ് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണക്കാൻ തുടങ്ങി. 20 മിനിറ്റിനുള്ളിൽ, പൂര്‍ണമായും അണക്കാനായെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗിക സ്രോതസുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും, സ്ഥിരീകരിക്കാത്ത വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഷാർജ മീഡിയ ഓഫിസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

ഇടുത്തീയായി ഇന്ധന വില വർധന: പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടാം തവണ

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ തുടരും, ഒൻപത് ജില്ലകളിൽ യെലോ അലർട്ട്