ദേവിക കരിയപ്പ | ഇളയരാജ 
Pravasi

ഷാർജ രാജ്യാന്തര പുസ്തക മേള: സംഗീത ഇതിഹാസം ഇളയരാജയും പുരാവസ്തു ഗവേഷക ദേവിക കരിയപ്പയും

ഷാർജ: ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ഇന്ന് (nov 8) ഇന്ത്യൻ സംഗീത ഇതിഹാസം ഇളയരാജ, പുരാവസ്തു ഗവേഷകയും ചരിത്രകാരിയുമായ ദേവിക കരിയപ്പ എന്നിവർ പങ്കെടുക്കും.

രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്‍റെ യാത്ര - ഇളയരാജയുടെ സംഗീത സഞ്ചാരം' എന്ന പരിപാടിയിൽ അമ്പതാണ്ട് പിന്നിടുന്ന തന്‍റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും. ശ്രോതാക്കൾക്ക് ഇളയരാജയോട് ചോദ്യങ്ങൾ ചോദിക്കാനും അവസരം ലഭിക്കും. പരിപാടിക്ക് ശേഷം ഇളയരാജ എഴുതിയ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശാസ്ത്രിയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകുന്നത്.

രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ 'ചരിത്രാഖ്യാനത്തിൽ പുരാവസ്തു ശാസ്ത്രത്തിന്‍റെ പങ്ക്'എന്ന വിഷയത്തെക്കുറിച്ച് ദേവിക കരിയപ്പ സംസാരിക്കും. ചരിത്രാതീത കാലത്തെ കലയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള എഴുത്തുകാരിയാണ് ദേവിക.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി