ദുബായിലെ വേനൽക്കാല വിനോദങ്ങൾ പരിചയപ്പെടുത്താൻ സുവനീർ 'പാസ്‌പോർട്ടുകൾ'

 
Pravasi

ദുബായിലെ വേനൽക്കാല വിനോദങ്ങൾ പരിചയപ്പെടുത്താൻ സുവനീർ 'പാസ്‌പോർട്ടുകൾ'

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ഭാഗം കൂടിയാണിത്

ദുബായ്: വേനൽക്കാലത്ത് ദുബായിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദ സഞ്ചാര സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി സുവനീർ 'പാസ്‌പോർട്ടുകൾ' നൽകുന്ന സംരംഭത്തിന് തുടക്കമായി. ദുബായ് സർക്കാർ മീഡിയ ഓഫിസിന്‍റെ ക്രിയാത്മക വിഭാഗമായ ബ്രാൻഡ് ദുബായ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സുമായി സഹകരിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്.

സുവനീർ പാസ്‌പോർട്ടിൽ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സന്ദർശകർക്ക് ദുബായ് ഡെസ്റ്റിനേഷൻസ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും. നഗരത്തിലെ മികച്ച ആകർഷണങ്ങൾ, വിനോദ കേന്ദ്രങ്ങൾ, തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഇതിലൂടെ ലഭിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ഭാഗം കൂടിയാണിത്.

ദുബായുടെ ടൂറിസം സാധ്യതകൾ ലോകമെമ്പാടുമുള്ള സന്ദർശകരിലേക്ക് എത്തിക്കുന്നതിനും, അവരുടെ ദുബായ് സന്ദർശനം കൂടുതൽ അവിസ്മരണീയമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.

മതംമാറ്റം, മനുഷ്യക്കടത്ത്: കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; സഹകരിക്കാമെന്ന് വ്യാപാരികൾ

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സ്വകാര്യവത്കരണം ശക്തം; പ്രവാസികൾക്ക് ആശങ്ക | Video