ടേസ്റ്റി ഫുഡ് പ്രമോഷൻ കാമ്പെയ്ൻ: മെഗാ സമ്മാനം ഇന്ത്യൻ പ്രവാസിക്ക്

 
Pravasi

ടേസ്റ്റി ഫുഡ് പ്രമോഷൻ കാമ്പെയ്ൻ: മെഗാ സമ്മാനം ഇന്ത്യൻ പ്രവാസിക്ക്

ദുബായിലെ സെവൻ സീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ റേഡിയോ അവതാരകനും നടനുമായ മിഥുൻ രമേശ് വിജയിയെ പ്രഖ്യാപിച്ചു.

UAE Correspondent

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡായ ടേസ്റ്റി ഫുഡ് യു എ ഇ യിൽ സംഘടിപ്പിച്ച ദേശിയ പ്രമോഷന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ ഗുജറാത്ത് സ്വദേശിയായ കേതൻ കുമാറിന് മെഗാ സമ്മാനമായ ജാക് ജെ എസ് 6 കാർ സമ്മാനമായി ലഭിച്ചു. ദുബായിലെ സെവൻ സീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ റേഡിയോ അവതാരകനും നടനുമായ മിഥുൻ രമേശ് വിജയിയെ പ്രഖ്യാപിച്ചു.

രണ്ടാം സമ്മാനമായി നറുക്കെടുപ്പിലൂടെ പത്ത് പേർക്ക് ഒരു വർഷത്തേക്കുള്ള ഗ്രോസറിയും നൽകും. അന്തർദേശീയ ട്രിപ്പ് പാക്കജുകളും ആകർഷകമായ മറ്റു സമ്മാനങ്ങളും പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ പ്രതിവാര നറുക്കെടുപ്പിലൂടെ ടേസ്റ്റി ഫുഡ് നേരത്തെ വിതരണം ചെയ്തിരുന്നു. ഒക്ടോബർ 8 മുതൽ ഡിസംബർ 6 വരെ നീണ്ടു നിന്ന ദേശീയ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ടേസ്റ്റി ഫുഡ് സമ്മാനങ്ങൾ നൽകിയത്. ദുബായ് സർക്കാരിന്‍റെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്.

ടേസ്റ്റി ഫുഡ് മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി ,സിഇഒ ഷാജി ബലയമ്പത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടേസ്റ്റി ഫുഡ് എന്ന കേരളീയ തനിമയുള്ള ബ്രാൻഡിനെ ലോക നിലവാരത്തിൽ ഉയർത്തിയ ഉപഭോക്താക്കൾക്കുള്ള സമർപ്പണമാണ് സമ്മാനങ്ങളെന്ന് സി ഇ ഒ ഷാജി ബലയമ്പത്ത് പറഞ്ഞു.

മറ്റ് ജി സി സി രാജ്യങ്ങളിലേക്കും യു കെ യിലേക്കും ടേസ്റ്റി ഫുഡിന്‍റെ സാന്നിധ്യം വിപുലീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്