ടെൻ എക്സ് പ്രോപ്പർട്ടി ടെസ്​ല കാർ സമ്മാനം തിരുവനന്തപുരം സ്വദേശിക്ക്​ 
Pravasi

ടെൻ എക്സ് പ്രോപ്പർട്ടി ടെസ്​ല കാർ സമ്മാനം തിരുവനന്തപുരം സ്വദേശിക്ക്​

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ് കാർ സമ്മാനമായി ലഭിച്ചത്

Aswin AM

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്​റ്റേറ്റ്​ സ്ഥാപനമായ ടെൻ എക്സ് പ്രോപ്പർട്ടി​ പ്രഖ്യാപിച്ച സമ്മാന പദ്ധതിയിൽ മലയാളിക്ക് ടെസ്​ല കാർ ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ് കാർ സമ്മാനമായി ലഭിച്ചതെന്ന്​ ടെൻ എക്സ്​ പ്രോപർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ​, ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്. ബിജുകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഇറ്റി ഡിപ്പാർട്മെന്‍റ്​ മേധാവി ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽ നിന്നും വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കഴിഞ്ഞ 21ന്​ ശൈഖ്​ സായിദ്​ റോഡിലെ ടെസ്​ല ഷോ റൂമിൽ വച്ച് അനിൽകുമാറിന്​ വാഹനം കൈമാറിയതായും അധികൃതർ പറഞ്ഞു.

രണ്ട്​ ദശലക്ഷം ദിർഹം മൂല്യമുള്ള പ്രോപ്പർട്ടികൾ സ്വന്തമാക്കുന്നവർക്ക്​ ഗോൾഡൻ വിസ നേടാനുള്ള അവസരവും ടെൻ എക്സ്​ ഒരുക്കുന്നുണ്ട്​. ഇതിനായി മുഴുവൻ തുകയും ഒരുമിച്ച്​ അടക്കേണ്ടതില്ല. ആകെ തുകയുടെ 20 ശതമാനവും നാല്​ ശതമാനം ഡിഎൽഡി ചാർജും നൽകിയാൽ മതിയെന്ന് സുകേഷ് ഗോവിന്ദൻ അറിയിച്ചു. പ്രോപ്പർട്ടി വാങ്ങുന്നതിന് കുറഞ്ഞ മാസതവണകളും ടെൻ എക്സ്​ പ്രോപർട്ടി വാഗ്ദാനം ചെയ്യുന്നു.

ടെൻ എക്സ് പ്രോപ്പർട്ടിയിൽ നിന്നും ഓഫ്‌ പ്ലാൻ അടിസ്ഥാനത്തിൽ ഭവനങ്ങൾ സ്വന്തമാക്കുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ വിവിധ വിദേശ രാജ്യങ്ങളിലേക്ക് വർഷത്തിൽ 12 ടൂർ പാക്കേജുകളും ഫർണിഷ്ഡ് ഭവനങ്ങളും ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു.

6.2 ലക്ഷം ദിർഹം മുതലുള്ള സ്റ്റുഡിയോ അപാർട്ട്​മെന്‍റുകൾ, എട്ട്​ ലക്ഷം ദിർഹം മുതലുള്ള വൺ ബിഎച്ച്കെ, 1.3 ദശലക്ഷം മുതലുള്ള ടുബിഎച്​കെ, 2.2 ദശലക്ഷം മുതലുള്ള ടൗൺ ഹൗസുകളും, 3.4 ദശലക്ഷം മുതലുള്ള പൂർത്തീകരിച്ച വില്ലകളും ലഭ്യമാണ്​. ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്. ബിജുകുമാർ, ടെസ്‌ല സമ്മാനർഹനായ അനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

''ഫ്രീയായി ബസിൽ പോകാൻ തള്ളിക്കയറുന്ന സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു'', പ്രിയദർശിനി യാത്രയെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി

യുവാക്കളുടെ ആവശ‍്യങ്ങൾ നേരിട്ടറിയാൻ രാജ‍്യവ‍്യാപക പര‍്യടനം നടത്താനൊരുങ്ങി സിജെപി

അസമിലെ പ്രളയക്കെടുതി; മരണസംഖ‍്യ 87 ആയി, വിവിധ ജില്ലകളിലായി 55 ദുരിതാശ്വാസ ക‍്യാംപുകൾ

ഇറാനിൽ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്‍റിന് ഖമനേയിയുടെ അന്ത്യശാസനം

രാഷ്ട്രീയ പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെട്ടു; തൃണമൂൽ കോൺഗ്രസിൽ നിന്നും ചന്ദ്രകുമാർ ബോസ് രാജിവച്ചു