ടോസ്റ്റ് മാസ്റ്റേഴ്‌സ് ഡിസ്ട്രിക്റ്റ് 27 വാര്‍ഷിക സമ്മേളനം ദുബായിൽ
ദുബായ്: യുഎഇയിലെ ടോസ്റ്റ് മാസ്റ്റേഴ്‌സ് ഡിസ്ട്രിക്റ്റ് 127 ന്‍റെ വാര്‍ഷിക സമ്മേളനം ശനി ഞായർ ദിവസങ്ങളിൽ ദുബായ് ഷെയ്ഖ് സായിദ് റോഡിലെ മില്ലേനിയം പ്ലാസ ഹോട്ടലില്‍ നടക്കും. സമ്മേളനത്തില്‍ പബ്ലിക് സ്പീക്കിങ്ങിലെ മുന്‍ ലോക ചാമ്പ്യന്‍ റമോണ ജെ. സ്മിത്ത് മുഖ്യാതിഥിയാകും.
'ഒരു ഡിസ്ട്രിക്ട്, ഒരു കുടുംബം' എന്ന ആശയത്തില്‍ ഊന്നിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഡിസ്ട്രിക്റ്റ് 127 പരിധിയില്‍ വരുന്ന ദുബായ് ഉൾപ്പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലെ 154 ക്ലബ്ബുകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും. മൊത്തം 2,800 അംഗങ്ങള്‍ ഉള്ള ക്ലബ്ബാണ് ഡിസ്ട്രിക്ട് 127.
ക്ലബ്, ഏരിയ, ഡിവിഷന്‍ തലങ്ങളില്‍ നിന്നുള്ള പ്രസംഗകര്‍ പബ്ലിക് സ്പീക്കിങ് വേദിയില്‍ മാറ്റുരക്കും. വിജയികള്‍ക്ക് ഓഗസ്റ്റ് 20 മുതല്‍ 23 വരെ യുഎസ്എയിലെ ഫിലാല്‍ഡല്‍ഫിയയില്‍ നടക്കുന്ന ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്‍റർനാഷണൽ ആഗോള കണ്‍വെന്‍ഷന്‍റെ ഭാഗമായ ലോക പബ്ലിക് സ്പീക്കിങ് മത്സരത്തില്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാനാകും.