ദുബായിൽ സ്മാർട് നിരീക്ഷണ സംവിധാനം വഴി കണ്ടെത്തിയത് നാലരലക്ഷത്തോളം ഗതാഗത നിയമലംഘനങ്ങൾ
ദുബായ്: ദുബായിലെ ടാക്സി, ആഢംബര വാഹന ഗതാഗത മേഖലകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഏർപ്പെടുത്തിയ സ്മാർട് നിരീക്ഷണ സംവിധാനം വഴി ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 4,28,349 കേസുകൾ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
നവംബർ 13നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം, 29,886 ലംഘനങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിച്ചു. റജിസ്റ്റർ ചെയ്ത കേസുകളിൽ 3,127 എണ്ണം അമിതവേഗവും 652 എണ്ണം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതും 4,251 എണ്ണം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമാണ്.